Thursday, August 18, 2011





മലയാളികളുടെ സ്വന്തം സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ്‌ അന്തരിച്ചു

58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ രാത്രി 8.30 നായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലികുന്ന് സ്വദേശിയാണ്. ഒരുമിന്നാമിനീുങ്ങിന്റെ നുറുങ്ങുവെട്ടം, ഇണയെത്തേടി, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ , സല്ലാപം, കൂടെവിടെ, ഈപുഴയും കടന്ന്, കിരീടം, അമരം തുടങ്ങി മുന്നൂറോളം ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു. മൂന്നുതവണ സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുണ്ട്. 94, 95 വര്‍ഷത്തില്‍ പശ്ചാത്തല സംഗീതത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു
.

"പൊന്നില്‍ കുളിച്ചു നിന്ന ചന്ദ്രികാ വസന്തം മലയാളിയ്ക്ക് എന്നും മധുരമാര്‍ന്ന ജീവാമ്യത ബിന്ദുവായിരുന്നു....... മെല്ലെ മെല്ല ആ മുഖപടം ഓരോ മലയാളിയുടേയും ദേവാങ്കണത്തിലെ പുഷ്പങ്ങളായി മാറുകയായിരുന്നു....... അവര്‍ ഓരോ ഗാനങ്ങളും കാതോട് കാതോരം പങ്കു വെച്ചു.... പൂക്കാലം മാഷിനെ വലം കൈയ്യിലേന്തി , ഒരു വാസന്തമായ്.....

No comments:

Post a Comment