കാലിക്കറ്റ് സര്‍വകലാശാല സെപ്റ്റംബര്‍ 23ന് നടത്തുന്ന ബി.ടെക് ആറാം
സെമസ്റ്റര്‍ പരീക്ഷ നീട്ടുമെന്ന് രജിസ്ട്രാര്‍. ഫലം വന്ന് ഒരാഴ്ചക്കകം
പരീക്ഷ നടത്തുന്നത് ശ്രദ്ധയില്‍പെടുത്തിയ ടെക്‌ഫെഡ് ഭാരവാഹികള്‍ക്കാണ്
രജിസ്ട്രാര്‍ ഉറപ്പ് നല്‍കിയത്. ഒക്‌ടോബര്‍ മൂന്നിന് പരീക്ഷ നടത്താന്‍
ചര്‍ച്ചയില്‍ ധാരണയായതായി ഭാരവാഹികളായ നിഷാദ് കെ. സലിം, കെ. ഷറഫുദ്ദീന്‍
എന്നിവര്‍ അറിയിച്ചു. 2010 ഡിസംബറില്‍ നടന്ന 2004 അഡ്മിഷന്‍ ബി.ടെക് ആറാം
സെമസ്റ്ററിന്റെ ഫലമാണ് ശനിയാഴ്ച പ്രസിദ്ധീകരിച്ചത്. പരീക്ഷക്ക്
അപേക്ഷിക്കാന്‍ ആവശ്യമായ സമയം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എസ്.എഫിന്റെ
പോഷക സംഘടനയായ ടെക്‌ഫെഡ് രജിസ്ട്രാറെ കണ്ടത്.
No comments:
Post a Comment